വെങ്കിട്ടരാമനോട് മണിയാശാന് ഇങ്ങനെ പറയുമെന്ന് ആരും കരുതിയില്ല; മുഖ്യമന്ത്രിയും വെറുതെയിരുന്നില്ല - ഉദ്യോഗസ്ഥര്‍ വിറച്ചു!
ശനി, 22 ഏപ്രില്‍ 2017 (11:05 IST)
മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കന്‍ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന് റവന്യൂ ഉദ്യോഗസ്ഥര്‍ക്കു നേര്‍ക്ക് പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. വൈദ്യുത മന്ത്രി എംഎം മണിയും പങ്കെടുത്ത യോഗത്തിലാണ് സംഭവവികാസങ്ങളുണ്ടായത്.
മൂന്നാറിലെ സംഭവവികാസങ്ങൾ വിശകലനം ചെയ്യുന്നതിനായി മുഖ്യമന്ത്രി വിളിച്ചുചേർന്ന യോഗത്തിലാണ് റവന്യൂ ഉദ്യോഗസ്ഥർക്ക് ഈ അനുഭവമുണ്ടായത്. പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ചു നീക്കിയതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
കുരിശ് പൊളിക്കൽ പോലുള്ള നടപടികൾ സ്വീകരിച്ചാൽ വേറെ പണി നോക്കേണ്ടിവരും. ഇത്തരക്കാർ സർക്കാർ ജോലിയിൽ തുടരാമെന്നു വിചാരിക്കേണ്ടെന്നും സബ്കളക്ടര്‍ വെങ്കിട്ടരാമനടക്കമുള്ളവരോട് മുഖ്യമന്ത്രി തുറന്നടിച്ചു.
മുഖ്യമന്ത്രിയുടെ സംസാരത്തിന് ശേഷമായി വൈദ്യുത മന്ത്രിയുടെ ശകാരമുണ്ടായത്. കുരിശ് പൊളിച്ചതിന്റെ ഗുണഭോക്താവ് ആരെന്ന് സബ്കളക്ടറോട് ആരാഞ്ഞ മന്ത്രി, കുരിശ് പൊളിക്കൽ ബിജെപിയെ സഹായിക്കുന്ന നടപടിയായിപ്പോയെന്നും കുറ്റപ്പെടുത്തി. ഇടുക്കിയിൽനിന്നുള്ള മന്ത്രിയായ തന്നോട് പോലും ചോദിക്കാതെ ഇത്തരമൊരു നടപടിയിലുള്ള അതൃപ്തിയും മന്ത്രി മണി രേഖപ്പെടുത്തി.