മുല്ലപ്പെരിയാര്‍ ഡാമിലെ എല്ലാ ഷട്ടറുകളും തമിഴ്നാട് അടച്ചു

വ്യാഴം, 10 ഡിസം‌ബര്‍ 2015 (09:42 IST)
മുല്ലപ്പെരിയാര്‍ ഡാമിലെ എല്ലാ ഷട്ടറുകളും തമിഴ്‌നാട് അടച്ചു. ഇന്നു രാവിലെയാണ് മുല്ലപ്പെരിയാറില്‍ രണ്ടു ഷട്ടറുകള്‍ കൂടി അടച്ചത്. നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് രണ്ടാമത്തെ ഷട്ടറും അടച്ചതെന്ന് തമിഴ്‌നാട് വ്യക്തമാക്കി. ഇതോടെ, കേരളത്തിലേക്ക് തുറന്നിരുന്ന ആകെയുള്ള മൂന്നു ഷട്ടറുകളും അടച്ചു. 
 
ഡാമിലേക്കുള്ള നീരൊഴുക്കു കുറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ ഒരു ഷട്ടര്‍ അടച്ചിരുന്നു.  അതേസമയം, ഷട്ടര്‍ അടച്ച തമിഴ്‌നാട് നടപടി ശരിയല്ലെന്നും കൂടുതല്‍ ഷട്ടകള്‍ തുറക്കണമെന്നുമാണ് കേരളത്തിന്റെ നിലപാട്. ഇടുക്കി കളക്ടര്‍ ഇക്കാര്യം തേനി കളക്ടറെ അറിയിക്കുകയും ചെയ്തിരുന്നു.
 
ഇതിനിടയിലാണ് തമിഴ്‌നാട് ബാക്കിയുള്ള രണ്ടു ഷട്ടറുകളും അടച്ചിരിക്കുന്നത്. ജലനിരപ്പ് 141 അടിയാക്കാമെന്ന് ഇന്നലെ നല്‍കിയ വാഗ്ദാനം ലംഘിച്ചുകൊണ്ടായിരുന്നു തമിഴ്‌നാട് ഇന്നലെ ഒരു ഷട്ടര്‍ അടച്ചത്. അതേസമയം, ജലനിരപ്പ് 141. 6 ആയി കുറഞ്ഞിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക