മുല്ലപ്പെരിയാറിൽ 9 ഷട്ടറുകൾ 120 സെന്റിമീറ്റർ ഉയർത്തി, 12,654 ഘനയടി വെള്ളം തുറന്നുവിടുന്നു: പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാനിർദേശം
മുല്ലപ്പെരിയാറിൽ നിന്നും ജലം ഒഴുകിയെത്തുന്നതും സംഭരണിയിലെ ജലനിരപ്പ് ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതെന്ന് ജില്ലാ ഭരണഗൂഡം അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും പെരിയാറിന്റെ ഇരുകരയിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും ജില്ലാ കളക്‌ടർ അറിയിച്ചു.