മുല്ലപ്പെരിയാര്‍: കേന്ദ്രസേനയുടെ സുരക്ഷ വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്രം തള്ളി
വ്യാഴം, 2 ജൂലൈ 2015 (10:16 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സി.ഐ.എസ്.എഫ് സുരക്ഷ വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിലാണ് നിലപാട് അറിയിച്ചത്. അണക്കെട്ടിന്റെ സുരക്ഷ തീരുമാനിക്കേണ്ടത് കേരളമാണ്. കേരളം ആവശ്യപ്പെടാതെ സിഐഎസ്എഫ് സുരക്ഷ അനുവദിക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ക്രമസമാധാനപാലനം സംസ്ഥാന സര്‍ക്കാരുകളുടെ അധികാരപരിധിയിലാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് കേരളാ പൊലീസും വനംവകുപ്പും ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ തൃപ്തികരമാണ്. അണാക്കെട്ട് സ്ഥിതി ചെയ്യുന്നത് കേരളത്തിലാണ് അതിനാല്‍ സുരക്ഷയുടെ കാര്യം കേരളത്തിന് തീരുമാനിക്കമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
സുരക്ഷകാര്യത്തില്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി എടുത്ത തീരുമാനത്തോട് യോജിക്കുന്നു. ക്കാര്യം തമിഴാനാടിനെ പല തവണ രേഖാമൂലം അറിയിച്ചതാണന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സുരക്ഷ കാര്യത്തില്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി എടുത്ത തീരുമാനത്തോട് യോജിക്കുന്നെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.