ഇടുക്കി ഡാമിലെ ജലനിരപ്പ് ഇന്നലെ സംഭരണശേഷിയുടെ 26.037 ശതമാനമായ 2324.38 അടിയിലെത്തി. കഴിഞ്ഞ വർഷത്തെക്കാൾ 24.82 അടി കുറവ്. 559.267 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളമാത്രമാണിത്. മൂലമറ്റം വൈദ്യുതി നിലയത്തിൽ ഇന്നലെ 9.649 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു.