കാറുകളില്‍ ചൈല്‍ഡ് സീറ്റ് നടപ്പാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി; നടത്തുന്നത് ബോധവത്കരണം മാത്രം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 9 ഒക്‌ടോബര്‍ 2024 (21:33 IST)
കാറുകളില്‍ ചൈല്‍ഡ് സീറ്റ് നടപ്പാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇത് ബലം പ്രയോഗിച്ച് നടപ്പാക്കില്ലെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിയമത്തില്‍ പറഞ്ഞിട്ടുളള കാര്യം പറഞ്ഞെന്നേയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.
 
ഇക്കാര്യം ചര്‍ച്ച ചെയ്യപ്പെടണം. ബോധവത്കരണം ആണ് ഉദ്ദേശിച്ചത്. പിഴ ഇടാക്കില്ല. കൂടിയാലോചന നടത്താന്‍ താന്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article