മൂന്നുവയസുകാരന് കീടനാശിനി നല്‍കി കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തു

ശ്രീനു എസ്

ഞായര്‍, 28 മാര്‍ച്ച് 2021 (14:51 IST)
മൂന്നുവയസുകാരന് കീടനാശിനി നല്‍കി കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തു. കൊച്ചി മഠത്തില്‍ പറമ്പ് സ്വദേശിയായ സ്റ്റെഫിയാണ് (24) മകന്‍ അനീഷിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. സേലം പനമരംപെട്ടി സ്വദേശി മുത്തുകുമാറാണ് സ്റ്റെഫിയുടെ ഭര്‍ത്താവ്.
 
മുത്തുകുമാറിന്റെ ജ്യേഷ്ടന്റെ മകന്‍ പത്തുവയസുകാരനായ ജയകുമാര്‍ ഇവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ജയകുമാറിനെ സ്റ്റെഫി വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നു. അയല്‍വാസികള്‍ ഇക്കാര്യം മുത്തുകുമാറിനെ അറിയിക്കും എന്നു പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍