മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കളിനെപ്പറ്റി ഹൈക്കൊടതിയുടെ വിധി ദുരൂഹമെന്ന് വി എസ് അച്യുതനാന്ദന്‍.എട്ട് മാസങ്ങള്‍ക്കു മുമ്പ് വാദം പൂര്‍ത്തിയാക്കിയ ശേഷം ട്രാന്‍സ്ഫര്‍ ലഭിച്ച് സ്ഥലം മാറി പോകുന്നതിന് തൊട്ടുമുമ്പ് ഇത്തരത്തില്‍ വിധി പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്റെ നടപടി ദുരൂഹമാണെന്നും വിധിക്കെതിരെ കേരള സര്‍ക്കാര്‍ അടിയന്തരമായി അപ്പീല്‍ നല്‍കണമെന്നും വി എസ് ആവശ്യപ്പെട്ടു.
വിധി സര്‍ക്കാരിന് എതിരാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. വിധിയുടെ പൂര്‍ണ രൂപം കിട്ടിയ ശേഷം അനന്തര നടപടികളെപ്പറ്റി പ്രതികരിക്കും വിഎസ് പറഞ്ഞു. കേസില്‍ വേണ്ടി വന്നാല്‍ സുപ്രീംകോടതിയെ വരെ സമീപിക്കുമെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.
നടപടി ക്രമങ്ങള്‍ പാലിക്കാതെ കഴിഞ്ഞ സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ നടത്തിയതാണ് തിരിച്ചടിയായതെന്ന മന്ത്രി അടൂര്‍ പ്രകാശിന്റെ ആരോപണത്തെപ്പറ്റി ചോദിപ്പിച്ചപ്പോള്‍ കേസ് നല്‍കിയ വന്‍കിടക്കാരുമായി അടുത്ത ബന്ധമുള്ളയാളുകള്‍ക്ക് അങ്ങനെയേ പറയാന്‍ കഴിയൂ എന്ന് വി എസ് പ്രതികരിച്ചു