ഇത് ഹിറ്റ്‌ലര്‍ക്ക് അകമ്പടിപോയ ജീപ്പ്, ഇതില്‍ മിസൈല്‍ വീണിട്ടുണ്ട്; മോന്‍സണും 'പറ്റിപ്പിക്കലുകളും'

ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (08:54 IST)
പുരാവസ്തു തട്ടിപ്പ് മോന്‍സണ്‍ മാവുങ്കല്‍ വര്‍ഷങ്ങളായി നടത്തുന്നുണ്ട്. ഇടുക്കി രാജകുമാരിയില്‍ നിന്നാണ് തുടക്കമെന്ന് മോന്‍സണെ അറിയുന്നവര്‍ പറയുന്നു. രാജകുമാരിയില്‍ ആയിരിക്കുമ്പോള്‍ 1994-95 കാലഘട്ടത്തില്‍ സെക്കന്‍ഡ് ഹാന്‍ഡ് ടി.വിയും കാറുമൊക്കെ നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരിചയക്കാര്‍ പറയുന്നത്. 
 
ഹിറ്റ്‌ലര്‍ക്ക് അകമ്പടിപോയ ജീപ്പ് തന്റെ കൈയില്‍ ഉണ്ടെന്ന് മോന്‍സണ്‍ അവകാശപ്പെട്ടിരുന്നു. അതിന്‍രെ കഥ ഇങ്ങനെ; രണ്ടാം ലോകയുദ്ധത്തില്‍ ഉപയോഗിച്ച വില്ലീസ് ജീപ്പ് ഉണ്ടെന്നറിഞ്ഞാണ് ആലപ്പുഴയിലെ ഒരു പ്രമുഖ ഡോക്ടര്‍ മോന്‍സണെ കാണാന്‍ അഞ്ചുവര്‍ഷം മുമ്പ് ചേര്‍ത്തലയിലെത്തിയത്. പഴയ വസ്തുക്കളോടുള്ള കമ്പമായിരുന്നു കാരണം. ഹിറ്റ്ലര്‍ക്ക് അകമ്പടിപോയ ജീപ്പാണെന്നും അതില്‍ മിസൈല്‍ വീണിട്ടുണ്ടെന്നുമെല്ലാം അന്ന് മോന്‍സണ്‍ അവകാശപ്പെട്ടു. വലിയ വിലയും പറഞ്ഞു. ജീപ്പുകണ്ട ഡോക്ടര്‍ ഞെട്ടി. 1985-ലെ ഒരു മഹീന്ദ്ര ജീപ്പില്‍ രൂപമാറ്റം വരുത്തിയതാണെന്നു മനസ്സിലാക്കിയ ഡോക്ടര്‍ വേഗം സ്ഥലംവിടുകയായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍