മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ 28 ക്യാമറകള്‍, മസാജിങ് കേന്ദ്രത്തില്‍ മാത്രം എട്ടെണ്ണം; എത്തിയവരില്‍ സുധാകരനും, മസാജിങ് റൂമില്‍ പലരും എത്തിയിരുന്നത് നഗ്നരായി എന്ന് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ 28 ക്യാമറകള്‍ ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍. മോന്‍സണ്‍ മാവുങ്കല്‍ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറ വെച്ച് രഹസ്യമായി ദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി പറഞ്ഞു. മോന്‍സണെതിരേ പലരും പരാതി നല്‍കാത്തത് ബ്ലാക്ക്മെയിലിങ് കാരണമാണെന്നും പെണ്‍കുട്ടി ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. തന്റെ വീടിന്റെ രണ്ടാം നിലയിലാണ് മോന്‍സണ്‍ കോസ്മറ്റോളജി ചികിത്സാകേന്ദ്രം നടത്തിവന്നിരുന്നത്. നിരവധി ഉന്നതര്‍ ഇവിടെ ചികിത്സയ്ക്കെത്തിയിരുന്നുവെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍ അടക്കം ഈ മസാജിങ് കേന്ദ്രത്തില്‍ വന്നിട്ടുണ്ടെന്ന് പെണ്‍കുട്ടി പറയുന്നു. മസാജിങ് കേന്ദ്രത്തില്‍ മാത്രം എട്ട് ക്യാമറകള്‍ ഉണ്ട്. മസാജിങ് റൂമിലേക്ക് പല പ്രമുഖരും എത്തിയിരുന്നത് നഗ്നരായി ആണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ദൃശ്യങ്ങള്‍ മോന്‍സണ്‍ മാവുങ്കല്‍ പകര്‍ത്തിയിരുന്നുവെന്ന സംശയം നേരത്തെ തന്നെ അന്വേഷണസംഘത്തിനുണ്ടായിരുന്നു. ചികിത്സ തേടി പല പ്രമുഖരും എത്തിയിരുന്നെങ്കിലും ആരും പരാതി നല്‍കാന്‍ തയ്യാറാകാത്തതാണ് ഇങ്ങനെയൊരു സംശയമുണ്ടാകാന്‍ കാരണം.