കുരങ്ങുപനി: സ്ഥിതി അതീവഗുരുതരം- വയനാട്ടിലേക്ക് പ്രത്യേകസംഘത്തെ അയക്കണമെന്ന് ഡിഎംഒ

ബുധന്‍, 13 മെയ് 2015 (09:25 IST)
കുരങ്ങുപനി പടരുന്ന സാഹചര്യത്തില്‍ വയനാട്ടിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കണമെന്ന് ഡി.എം.ഒ ആവശ്യപ്പെട്ടു. കുരങ്ങുപനി പടരുന്നതു മൂലം സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. രോഗം ബാധിച്ച 85 പേരില്‍ 10 പേര്‍ ഇതിനോടകം മരണപ്പെട്ടു കഴിഞ്ഞു. അതിനാല്‍ എത്രയും പെട്ടെന്ന് അടിയന്തരനടപടി കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് ആദ്യം മണിപ്പാലില്‍ നിന്നുള്ള വിദഗ്ധസംഘം കുരങ്ങുപനി ബാധിതരില്‍ രണ്ടാംഘട്ട പരിശോധന നടത്തിയിരുന്നു. കുരങ്ങുപനിക്കുള്ള ചികിത്സ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനാണ് സംഘമെത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക