കോഴിക്കോട് നഗരത്തില്‍ ആരംഭിക്കാനിരിക്കുന്ന പ്രമുഖ സ്വര്‍ണാഭരണ ശാലയുടെ ഓഹരികള്‍ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതായി പരാതി. കൊയിലാണ്ടി സ്വദേശി ഷൈജിത്ത്, ഭാര്യ ജാസ്മിന്‍, പിതാവ് ബാലകൃഷ്ണന്‍ നായര്‍ എന്നിവരാണ് പണം തട്ടിയെന്ന് പരാതിയില്‍ പറയുന്നു.
നഗരത്തില്‍ ഉടന്‍ തന്നെ തങ്കത്തില്‍ പൊതിഞ്ഞ സ്വര്‍ണ്ണാഭരണ കട തുടങ്ങുന്നെന്നും ഇതിനായി ഓഹരികള്‍ നല്‍കാമെന്നും പറഞ്ഞ് കബളിപ്പിച്ചാണ് പണം തട്ടിയെടുത്തത്. കാരപ്പറമ്പ് സ്വദേശി ത്രേസ്യാമ്മ ജോസില്‍ നിന്നും ആറര ലക്ഷവും റീന ഫെര്‍ണാണ്ടസില്‍ ന്നിന്ന് അഞ്ചര ലക്ഷവും മലാപ്പറമ്പ് രാജേഷിന്‍റെ ഇരുപത്തി മൂന്നര പവന്‍ സ്വര്‍ണവും മൂന്നു ലക്ഷം രൂപയും ഇവര്‍ തട്ടിയെടുത്തതായി പറയുന്നു.