ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ മൊബൈല്‍ ലാബ്; ആദ്യഘട്ടത്തില്‍ മൂന്ന് ജില്ലകളില്‍

Webdunia
വെള്ളി, 26 ഓഗസ്റ്റ് 2016 (09:53 IST)
വിഷമയമായ ഭക്ഷ്യവസ്തുക്കള്‍ വിപണിയിലത്തെുന്നത് തടയാന്‍ സംസ്ഥാനത്ത് മൊബൈല്‍ പരിശോധനാ ലാബ് വരുന്നു. ഭക്ഷ്യസുരക്ഷാവിഭാഗമാണ് മൊബൈല്‍ ലാബ് പദ്ധതി നടപ്പാക്കുന്നത്. ആധുനിക സംവിധാനങ്ങളടങ്ങിയ മൂന്ന് ബസുകളാണ് ഇതിനായി സര്‍ക്കാര്‍ നിരത്തിലിറക്കുന്നത്. 
 
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ആദ്യപടിയായി ലാബ് പ്രവര്‍ത്തിക്കുക. കീടനാശിനി ഇല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ജനങ്ങളിലത്തെിക്കാനുള്ള സര്‍ക്കാറിന്റെ 'സേഫ് ടു ഈറ്റ്' പദ്ധതിയുടെ ഭാഗമായാണ് മൊബൈല്‍ ലാബ്. 
 
ചെക്‌പോസ്റ്റുകളില്‍ ഉള്‍പ്പെടെ മൊബൈല്‍ ലാബിന്റെ സേവനം ലഭ്യമാക്കും. ഇതരസംസ്ഥാനങ്ങളില്‍ നിന്നത്തെുന്ന പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ഇവിടെവെച്ചു തന്നെ പരിശോധനക്ക് വിധേയമാക്കും. വിഷാംശം കണ്ടത്തെിയാല്‍ അവ തിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് മൊബൈല്‍ ലാബുകളുടെ പ്രവര്‍ത്തനം.
Next Article