കേന്ദ്രസര്‍ക്കാരിന്‍റെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ കേരളത്തിന് ഒന്നാം സ്ഥാനം. ജൂലൈ 21 ലെ പുരോഗതി റിപ്പോര്‍ട്ട് അനുസരിച്ച് 83.89 ശതമാനം തൊഴില്‍ ദിനങ്ങളാണു കേരളം സൃഷ്ടിച്ചത്.
ഓരോ വര്‍ഷവും നിശ്ചയിക്കുന്ന ലേബര്‍ ബജറ്റ് അടിസ്ഥാനമാക്കി കൈവരിക്കുന്ന തൊഴില്‍ നിയമങ്ങളെ അടിസ്ഥാനമാക്കിയാണ് സ്ഥാനം നിര്‍ണ്ണയിക്കുന്നത്. ഇതാണു കേരളത്തിനു ഒന്നാം സ്ഥാനം നേടിക്കൊടുത്തത്.
ഇന്ത്യയൊട്ടാകെയുള്ള ദേശീയ ശരാശരിയേക്കാളും കേരളത്തിന്‍റേത് 33.56 ശതമാനം കൂടുതലാണ് എന്നതും ശ്രദ്ധേയമാണ്.