ബ്ളാക്ക് മെയിലിംഗ്: ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
കൊച്ചി ബ്ളാക്ക് മെയിലിംഗ് പെൺവാണിഭ കേസിലെ പ്രതിയും എംഎല്‍എ ഹോസ്റ്റലിലെ താമസക്കാരനുമായിരുന്ന പ്രതി ജയചന്ദ്രനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ ചോദ്യം ചെയ്യാനായി പ്രതിയെ വിട്ടു തരണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ബ്ളാക്ക് മെയിലിംഗ് കേസില്‍ ജയചന്ദ്രന് ഉന്നതരുമായി ബന്ധമുണ്ടെന്നും അതിനാണ് കസ്റ്റഡിയിൽ വാങ്ങിയതെന്നും പൊലീസ് പറഞ്ഞു. ജയചന്ദ്രന്റെ കൈയിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പ് അയാളുടെ സാന്നിദ്ധ്യത്തിൽ പരിശോധിക്കണമെന്നും പൊലീസ് ബോധിപ്പിച്ചു.