സിപിഎമ്മുമായി ധാരണയില്ല; കോണ്‍ഗ്രസ്- ലീഗ് പ്രശ്നം പരിഹരിക്കും: മുനീര്‍

ഞായര്‍, 25 ഒക്‌ടോബര്‍ 2015 (12:19 IST)
തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ഒരിക്കലും ധാരണ ഉണ്ടാക്കില്ലെന്ന് മന്ത്രി എംകെ മുനീര്‍. മലപ്പുറത്തെ കോണ്‍ഗ്രസ്- ലീഗ് പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കും. ചില ഇടങ്ങളില്‍ സൌഹാര്‍ദപരമായ മത്സരങ്ങള്‍ നടക്കുന്നതല്ലാതെ  സിപിഎമ്മുമായി ഒരിക്കലും ധാരണ ഉണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനെ ആരു നയിക്കും എന്നത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നും മുനീര്‍ പറഞ്ഞു.

ശനിയാഴ്ച സിപിഎമ്മുമായുള്ള സഖ്യ സാധ്യതകളെ തള്ളി മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും രംഗത്തെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക