ക്രോണിന്‍ പറയുന്നത് സത്യം; ഫോണില്‍ മിഷേലുമൊത്തുള്ള ചിത്രങ്ങള്‍ - പ്രണയത്തിലാണെന്ന മൊഴി തള്ളാതെ പൊലീസ്
വ്യാഴം, 16 മാര്‍ച്ച് 2017 (10:28 IST)
മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിക്ക് കേസില്‍ അറസ്‌റ്റിലായ ക്രോണിന്‍ അലക്‌സാണ്ടറുമായി അടുത്ത ബന്ധമുണ്ടെന്നു തെളിയിക്കുന്ന ചിത്രങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.
ക്രോണിന്റെ ഫോണില്‍ നിന്നാണ് ഇരുവരുടെയും ചിത്രങ്ങള്‍ ലഭിച്ചത്. മിഷേലുമൊപ്പമുള്ള സെല്‍ഫി ചിത്രങ്ങളും ഫോണിലുണ്ട്. മിഷേലുമായി പ്രണയത്തിലാണെന്ന ക്രോണിന്റെ മൊഴിയെ സാധൂകരിക്കുന്ന ചിത്രങ്ങളാണ് പൊലീസിന് ഇപ്പോള്‍ ലഭിച്ചത്.
അതേസമയം, മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന വാദം ശരിവയ്‌ക്കുന്ന കൂടുതല്‍ തെളിവുകളും പൊലീസിന് ലഭിച്ചു.
മരണത്തിന് തൊട്ടുമുമ്പ് മിഷേൽ ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
രാത്രിയോടെ മിഷേൽ രണ്ടാം ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളാണ് ഹൈക്കോടതി ജംഗ്‌ഷനിലുള്ള അശോകാ ഫ്ലാറ്റ് സമുച്ചയത്തിലെ സിസിടിവിയിൽ പതിഞ്ഞത്. സിസിടിവിയിൽ ഏഴു മണി എന്നാണ് കാണുന്നതെങ്കിലും ഇതിലെ സമയം ഇരുപത് മിനിറ്റ് താമസിച്ചുള്ളതാണെന്നും യഥാർഥസമയം 7.20 നോട് അടുപ്പിച്ചുള്ളതാണ്.
കലൂർ പള്ളിയിൽ നിന്ന് മിഷേല്‍ പുറത്തേക്ക് പോകുന്നതിന്റെ ചലനങ്ങളും ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ദൃശ്യങ്ങളും പഠിച്ചാണ് നടക്കുന്നത് മിഷേൽ തന്നെയാണെന്ന് പൊലീസ് ഉറപ്പിക്കുന്നത്. അതേസമയം, പള്ളിയൽനിന്ന് മിഷേൽ എങ്ങനെ ഗോശ്രീ പാലത്തിത്തി എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്.