ന്യൂനപക്ഷത്തിനും ഭൂരിപക്ഷത്തിനും തുല്യനീതി ഉറപ്പാക്കുമെന്നും സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ന്യൂനപക്ഷ കമ്മീഷന്‍ വെബ് പേജ് പ്രകാശനം ചെയ്ത ഗ്രാമവികസന -വിവരപൊതുജന സമ്പര്‍ക്ക മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി ന്യൂനപക്ഷ അവകാശദിന സന്ദേശം നല്‍കി.