സംസ്ഥാനത്തിന്റെ പുതിയ മദ്യനയം ഇന്ന് മന്ത്രിസഭയില്‍

ബുധന്‍, 27 ഓഗസ്റ്റ് 2014 (09:15 IST)
സംസ്ഥാനത്തിന്റെ പുതിയ മദ്യനയം ഇന്ന് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. പൂട്ടുന്ന ബാറുകളുടെ ലൈസന്‍സ് ഫീസ് മടക്കി നല്‍കല്‍, തൊഴിലാളികളുടെ പുനരധിവാസം, ക്ലബ് ലൈസസന്‍സ് വിഷയം, എക്‌സൈസിനെ ശക്തിപ്പെടുത്തല്‍ തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്യും. 
 
യുഡിഎഫ് പ്രഖ്യാപിച്ച മദ്യനയം മന്ത്രിസഭ യോഗം അംഗീകാരം നല്‍കണം. പതിനഞ്ച് ദിവസത്തിന് ശേഷം പൂട്ടാന്‍ തീരുമാനിച്ച 712 ബാറുകളുടെ ലൈസന്‍സ് ഫീസ് മടക്കി നല്‍കുന്നതിനെക്കുറിച്ചും തീരുമാനമുണ്ടാകും. ഇതിനൊപ്പം പൂട്ടുന്ന ബിവറേജ്‌സ് , കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളുടെ ഫീസ് മടക്കി നല്‍കുന്നതിനെക്കുറിച്ചും ആലോചിക്കും. ഒരു ഷോപ്പിന് 63 ലക്ഷം രൂപയാണ് ഫീസ്. 33 ക്ലബുകള്‍ക്കാണ് സംസ്ഥാനത്ത് ബാര്‍ലൈസന്‍സുള്ളത്.
 
ക്ലബുകളിലെ ബാറുകള്‍പൂട്ടണമോയെന്നതിലും മന്ത്രിസഭ തീരുമാനമെടുക്കും. പൂട്ടുന്ന ബാറുകളിലെ ജീവനക്കാരുടെ പുനരധിവാസമാണ് അടുത്ത വിഷയം. അബ്കാരി ഫണ്ട് ബോര്‍ഡില്‍റജിസ്തര്‍ചെയ്തതും ഇപിഎഫിന് കീഴിലുള്ളതുമായ തൊഴിലാളികളെയാണ് പുനരധിവസിപ്പിക്കേണ്ടത്.
 
തൊഴിലാളികളുടെ കണക്കെടുപ്പും പുനരധിവാസ പദ്ധതിയും തയ്യാറേക്കണ്ടതുണ്ട് .ഇക്കാര്യയവും മന്ത്രിസഭ പരിഗണിക്കും. പുനരധിവാസത്തിന് പണം കണ്ടെത്താന്‍ മദ്യത്തിന് അഞ്ചു ശതമാനം സെസ് ഏര്‍പ്പെടുത്തുന്നതിലും തീരമാനമെടുക്കും. ബാറുകള്‍പൂട്ടുന്നതിനെ പിന്നാലെ വ്യാജമദ്യത്തെ നേരിടാനുള്ള നടപടികളെക്കുറിച്ചും മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യും. 

വെബ്ദുനിയ വായിക്കുക