കു​ട്ടി​ക​ളെ പ്ര​ദ​ര്‍​ശി​പ്പി​ച്ചു​ള്ള സ​മ​രരീതി ശരിയല്ല; എ​ന്‍​ഡോ​സ​ൾ‌​ഫാ​ന്‍ സ​മ​ര​ത്തെ ത​ള്ളി മ​ന്ത്രി ഷൈ​ല​ജ

ശനി, 2 ഫെബ്രുവരി 2019 (17:06 IST)
എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍ സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ല്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തെ ത​ള്ളി മ​ന്ത്രി കെ ​കെ ഷൈ​ല​ജ രം​ഗ​ത്ത്. സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും കുട്ടികളെ പ്രദര്‍ശിപ്പിച്ചുള്ള സമരരീതി ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 
 
സ​മ​ര​ക്കാ​രു​ടെ ല​ക്ഷ്യം മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും മ​ന്ത്രി ഷൈ​ല​ജ പ​റ​ഞ്ഞു. സ​മ​രം എ​ന്തി​നാ​ണെ​ന്ന​റി​യി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ആയുഷ്മാന്‍ ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഗുണഭോക്താക്കള്‍ക്ക് തിടുക്കപ്പെട്ട് കത്തയച്ചത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു.
 
മുഴുവന്‍ ദുരിത ബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീംകോടതി വിധിപ്രകാരം അനുവദിച്ച സഹായധനം എല്ലാവര്‍ക്കും നല്‍കുക, ദുരിതബാധിതരുടെ കടം എഴുതിത്തള്ളുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് എന്‍ഡോസള്‍ഫാന്‍ ദു​രി​ത​ബാ​ധി​ത​ര്‍ സമരം നടത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍