നവകേരള നിര്‍മാണത്തിന് ഊന്നല്‍; 25 സുപ്രധാന പദ്ധതികള്‍ - ബജ്റ്റ് അവതരണത്തിനു തുടക്കം
ധനമന്ത്രി തോമസ് ഐസക് ബജ്റ്റ് അവതരണത്തിനു തുടക്കം കുറിച്ചു. 1.45 ലക്ഷം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ബജറ്റില്‍ നവകേരള നിര്‍മാണത്തിനായി 25 സുപ്രധാന പദ്ധതികള്‍ നടപ്പാക്കും. റീബിൽഡ് പദ്ധതി, കിഫ്ബി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു പദ്ധതികള്‍ സംഘടിപ്പിക്കുന്നത്.
പ്രളയബാധ്യത പഞ്ചായത്തുകള്‍ക്ക് 250 കോടിയും പ്രളയത്തില്‍ നഷ്‌ടമായ ജീവനോപാധികള്‍ 2019 - 2020 തിരിച്ചു പിടിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പ്രളയാനന്തര പുനരധിവാസം കേരളം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ലോക്‍സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഒട്ടേറെ ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കുമെന്നു സൂചനകളുണ്ട്. പ്രളയത്തിനു ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് എന്ന പ്രത്യേകതയുമുണ്ട്.
പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങൾക്കായി കൂടുതല്‍ വികസന പാക്കേജ് പ്രഖ്യാപിച്ചേക്കും. പുനർനിർമാണത്തിനുള്ള ഫണ്ട് കണ്ടെത്താനായി പ്രളയ സെസ് ബജറ്റിൽ പ്രഖ്യാപിക്കും. ഉയർന്ന നികുതിയുള്ള ഉൽപ്പന്നങ്ങളിലാകും സെസ് ചുമത്തുക.