മദ്യപിക്കാന്‍ ആഗ്രഹമുളളവരെ തടഞ്ഞാല്‍ വിഷമദ്യമൊഴുകും, മണിച്ചനും താത്തയും വീണ്ടും ഉണ്ടാകുമെന്ന് മന്ത്രി സുധാകരൻ
ചൊവ്വ, 6 ജൂണ്‍ 2017 (10:31 IST)
ദേശീയപാതയിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധിക്കെതിരെ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. മദ്യശാലകൾ പൂട്ടണമെന്ന സുപ്രിംകോടതി വിധി തിരുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനാപരമായി മദ്യക്കച്ചവടം നടക്കട്ടെ. മദ്യനിരോധനം സര്‍ക്കാര്‍ നയമല്ല. മദ്യപിക്കാന്‍ ആഗ്രഹമുളളവരെ തടഞ്ഞാല്‍ വിഷമദ്യമൊഴുകും. മണിച്ചനും താത്തയും വീണ്ടും ഉണ്ടാകും. ജനത്തിന് ഭരണഘടനാപരമായ അവകാശം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു