മിൽമ അനിശ്ചിതകാല പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

ബുധന്‍, 9 ഡിസം‌ബര്‍ 2015 (08:59 IST)
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബുധനാഴ്ച അധരാത്രി മുതൽ മിൽമ ജീവനക്കാർ പണിമുടക്ക് തുടങ്ങും. ഐഎൻടിയുസി, സിഐടിയു, എഐടിയുസി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. സഹകരണ പെൻഷൻ നടപ്പാക്കുക, സ്​റ്റാഫ് പാറ്റേൺ അട്ടിമറിച്ച് പുറംകരാർ ജീവനക്കാരെ നിയോഗിക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ തരത്തിലുള്ള വിവിധ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്.

പണിമുടക്ക് സംസ്​ഥാനത്ത് പാൽ ക്ഷാമത്തിന് കാരണമാകുമെന്നതിനാൽ സമരം ഒഴിവാക്കാനുള്ള നീക്കങ്ങൾ സർക്കാരും  മിൽമയും ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ഫെഡറേഷൻ ആസ്​ഥാനത്ത് ചൊവ്വാഴ്ച ചർച്ചനടന്നെങ്കിലും വിജയിച്ചില്ല. മിൽമ സംസ്​ഥാന ഫെഡറേഷന് കീഴിൽ വരുന്ന തിരുവനന്തപുരം, എറണാകുളം, മലബാർ മേഖലാ യൂനിയനുകളിലെ മിൽമയുടെ മുഴുവൻ സ്​ഥാപനങ്ങളിലും പണിമുടക്ക് നടക്കും.

വെബ്ദുനിയ വായിക്കുക