എംജി കോളേജ് കേസ് പി‌ന്‍‌വലിച്ചത് നിരപരാധിക്ക് ജോലികിട്ടാന്‍: ഉമ്മന്‍ ചാണ്ടി

വെള്ളി, 17 ഒക്‌ടോബര്‍ 2014 (18:16 IST)
തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളേജില്‍ പൊലീസ് ഉദ്യോഗസ്ഥനെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചെന്ന് കേസ് പിന്‍‌വലിച്ചത് നിരപരാധിക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുന്നതിനായാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസ് പിന്‍വലിച്ചതിനേ കുറിച്ച് മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

കേസ് പിന്‍വലിച്ചത് മാനുഷിക പരിഗണന കണക്കിലെടുത്താണ്. കേസില്‍ പെട്ട നിരപരാധിക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കുന്നതിന് വേണ്ടിയാണ് കേസ് പിന്‍വലിച്ചത്. ഒരാളുടെ കേസ് മാത്രമായി പിന്‍വലിക്കാന്‍ കഴിയാത്തതിനാലാണ് പൂര്‍ണമായും കേസ് പിന്‍വലിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.  

പാലോട് രവി എം.എല്‍.എയാണ് ഇയാള്‍ക്ക് വേണ്ടി ശുപാര്‍ശ നല്‍കിയതെന്ന് പറഞ്ഞ മുഖ്യമന്ത്രി സംഭവത്തില്‍ പരിക്കേറ്റ സി‌ഐ മോഹനന്‍ നായരുടെ ആഭിപ്രായവും തേടിയിരുന്നതായും അറിയിച്ചു. കോടതി വിധി എന്തായാലും അംഗീകരിക്കും എന്ന് മോഹനന്‍ അറിയിച്ചതായി മുഖ്യമന്ത്രി വിശദീകരിച്ചു, കൂടാതെ കേസ് പിന്‍‌വലിച്ചതിനാല്‍ ഉദ്യൊഗാര്‍ഥിക്ക് ഉടന്‍ നല്‍കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.






മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക