ജോസഫൈന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറും

ഞായര്‍, 10 ഏപ്രില്‍ 2022 (16:31 IST)
അന്തരിച്ച മുൻ വനിതാ കമ്മീഷൻ അധ്യക്ഷയും മുതിർന്ന സിപിഎം നേതാവുമായ എംസി ജോസഫൈന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറും. മൃതദേഹം വിട്ടുകൊടുക്കണമെന്ന് നേരത്തെ തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണിത്. നിശ്ചയിച്ച പൊതു ദര്‍ശനങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്‌ച രണ്ട് മണീയോടെയാവും മൃതദേഹം കൈമാറുക.
 
പാര്‍ട്ടി കോണ്‍ഗ്രസിനിടെ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് എ.കെ.ജി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന ജോസഫൈന്‍ ഞായറാഴ്ച ഒരു മണിയോടെയാണ് മരണപ്പെട്ടത്. പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള വളണ്ടിയര്‍ പരേഡിന് ശേഷം മൃതദേഹവുമായുള്ള ആംബുലന്‍സ് വൈകീട്ട് അഞ്ചിന് എറണാകുളത്തേക്ക് പുറപ്പെടും. രാത്രി 11 മണിയോടെ വൈപ്പിനിലെ വസതിയിലെത്തിക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍