മട്ടന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

ബുധന്‍, 13 ജനുവരി 2016 (09:34 IST)
കണ്ണൂരിലെ മട്ടന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്‌ഛനെയും അമ്മയെയും മകനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
കണ്ണൂർ ചാവശേരിയില്‍ കോട്ടപ്രം രാജീവൻ (45), ഭാര്യ രേഖ (27), മകൻ അമൽ (10) എന്നിവരാണ് മരിച്ചത്. 
രാജീവിന്‍റെ മകളെ ഗുരുതരനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
ഭാര്യക്കും മക്കൾക്കും വിഷം നൽകിയ ശേഷം രാജീവൻ ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രാദേശിക കോൺഗ്രസ് നേതാവാണ് രാജീവൻ.

വെബ്ദുനിയ വായിക്കുക