വീരേന്ദ്രകുമാറിന്റെ പ്രസ്താനവകള്‍ സ്വാഗതം ചെയ്യുന്നുവെന്ന് ജെഡിഎസ് നേതാവ് മാത്യു ടി. തോമസ്. ജെഡിയു-ജെഡിഎസ് ലയനം ആവശ്യമാണെന്നും ദേശീയതലത്തിലെ ഐക്യം കേരളത്തിലും സാധ്യമാകണമെന്നും അദ്ദേഹം പറഞ്ഞു. വീരേന്ദ്രകുമാറിന്റെ പ്രസ്താനവകള്‍ സ്വാഗതം ചെയ്യുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് വിടുന്ന കാര്യത്തില്‍ രണ്ടുമാസത്തികം തീരുമാമെടുക്കുമെന്നു ജെഡിയു സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ജനതാപാര്ട്ടികളായ ജനതാദള്‍ യുണൈറ്റഡും ജനതാദള്‍ സെക്യുലറും ഒന്നിക്കുമ്പോള്‍ കേരളത്തില്‍ ആരാണ് നേതാവാകുക എന്നത് സംബന്ധിച്ച് പ്രതിസന്ധിയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.