വിവാഹത്തിന് ഒന്നും ഒരു പ്രശ്നമല്ല; നല്ല ജീവിതത്തിന് ഇണയും തുണയും

തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (13:08 IST)
സമൂഹം എത്രകണ്ട് പുരോഗമിച്ചെന്ന് പറഞ്ഞാലും കാര്യത്തോട് അടുക്കുമ്പോൾ പലരും ഈ ചിന്താഗതിക്കാരല്ല. പ്രണയം, സ്ത്രീധനം, ജാതി ഇതെല്ലാം ഇപ്പോഴും വിവാഹത്തിനിടയിലെ വില്ലൻ തന്നെയാണ്. എന്നാൽ, ഇത്തരത്തിൽ ഒന്നുംതന്നെ ഒരു പ്രശ്നമല്ലാതെ നല്ല ജീവിതത്തിനായി പല സ്ഥലങ്ങളിലും സമൂഹ വിവാഹങ്ങൾ നടക്കുന്നുണ്ട്.
 
ജാതി, സ്ത്രീധനം, പ്രായം തുടങ്ങിയവയ്ക്ക് അതീതമായി ജീവിത പങ്കാളിയെ കണ്ടെത്തി സന്തുഷ്ട ജീവിതം നയിക്കുന്നതിന് സാമൂഹിക സംരംഭമായ നല്ല ജീവിതം പ്രൊജക്ടിന്റെ ഭാഗമായി സമൂഹ വിവാഹം നടത്തുന്നു. നവംബർ ആറിന് തിരുവനന്തപുരത്താണ് സമൂഹവിവാഹം സംഘടിപ്പിക്കുന്നത്.
 
വർഗീസ് ചാമത്തിൽ ചാരിറ്റബിൾ സൊസൈറ്റിയുടെ സഹായത്തോടെയാണ് സമൂഹവിവാഹം നടത്തുന്നത്. കേരള വനിത കമ്മിഷൻ, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ, ദേശീയ ആരോഗ്യ ദൗത്യം, നെഹ്റു യുവകേന്ദ്ര, സന്നദ്ധസംഘടനക‌ൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് സമൂഹവിവാഹം നടത്തുന്നത്. പത്രക്കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക