പിടിയിലായ മാവോയിസ്റ് നേതാവ് രൂപേഷിനേയും പിടിയിലായ മറ്റുള്ളവരേയും തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു. ഇവരെ 10 ദിവസത്തേക്കാണ് കോയമ്പത്തൂര്‍ കോടതി പോലീസ് കസ്റഡിയില്‍ വിട്ടിരിക്കുന്നത്. ഇതിന് ശേഷമായിരിക്കും ചോദ്യം ചെയ്യലിനായി കേരള പോലീസ് വിട്ടുകിട്ടുക.
നേരത്തെ രൂപേഷിയുനേയും സംഘത്തെയും ജൂണ്‍ മൂന്ന് വരെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡി ആവശ്യം ഉന്നയിച്ച് തമിഴ്നാട് ക്യൂ ബ്രാഞ്ച് അപേക്ഷ സമര്‍പ്പിച്ചത്. ക്യൂ ബ്രാഞ്ച് കസ്റഡി കാലാവധി അവസാനിക്കുന്നതിന് പിന്നാലെ കേരള പോലീസ് കസ്റ്റഡി അപേക്ഷ നല്‍കുമെന്നാണ് സൂചന.
തിങ്കളാഴ്ച വൈകുന്നേരമാണ് രൂപേഷ്, ഭാര്യ ഷൈന, അനൂപ്, കണ്ണന്‍, ഈശ്വര്‍ എന്നിവരെ കോയമ്പത്തൂരിനടുത്തുള്ള കരുമത്താം പെട്ടിയില്‍ നിന്നും തമിഴ്‌നാട് ആന്ധ്ര നക്‌സല്‍ വിരുദ്ധ സേന പിടികൂടിയത്. കരുമത്താംപെട്ടിയിലെ ഒരു ബേക്കറിയില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇവര്‍ പിടിയിലാകുന്നത്.