മാവോയിസ്റ്റുകളെന്ന പേരില്‍ പാലക്കാടും വയനാടും ആക്രമം നടത്തിയത് സാമൂഹ്യവിരുദ്ധര്‍ ആണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇരുട്ടിന്റെ മറവില്‍ ആക്രമങ്ങള്‍ നടത്തുകയും കല്ലേറ് നടത്തുകയും ചെയ്യുന്നത് സാമൂഹ്യവിരുദ്ധര്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി ഉന്നതതല യോഗം വിളിച്ചു. യോഗത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പൊലീസും പങ്കെടുക്കും. യോഗശേഷം മാധ്യമങ്ങളെ കാണാനും തീരുമാനമായി.
മാവോയിസ്റ്റുകളെന്ന പേരില്‍ ഉണ്ടാകുന്ന ആക്രമങ്ങള്‍ തടയാന്‍ ജനങ്ങള്‍ മുന്നോട്ട് വരണം. ആരും പരിഭ്രാന്തരാകരുതെന്നും, എന്തെങ്കിലും സംശയം തോന്നിയാല്‍ ഉടന്‍ തന്നെ പൊലീസിനെ അറിയിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ ആക്രമണങ്ങള്‍ ജനങ്ങളുടെ സഹകരണത്തോടെ നേരിടാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് സൈലന്റ് വാലിയിലും വയനാട്ടിലെ വെള്ളമുണ്ടയിലും ആണ് ആക്രമണം നടന്നത്. മുക്കാലിയിലുള്ള വനംവകുപ്പിന്റെ സൈലന്റ് വാലി റേഞ്ച് ഓഫീസിനു പുലര്‍ച്ചെ ഒന്നരയോടെയാണ് അത്. വെള്ളമുണ്ടയിലെ ഫോറസ്റ്റ് ഔട്ട്‌പോസ്റ്റിന് നേര്‍ക്കാണ് ആക്രമണം നടന്നത്.