മാവോയിസ്‌റ്റുകള്‍ ഫോണ്‍ ചോര്‍ത്തുന്നു; അടുത്ത ലക്ഷ്യം ബ്ലേഡ് മാഫിയ
ഞായര്‍, 14 ഡിസംബര്‍ 2014 (11:24 IST)
കേരളത്തില്‍ മാവോയിസ്‌റ്റ് സംഘം വേര് ഉറപ്പിച്ചതിന് കൂടിതല്‍ തെളിവുകള്‍. സംസ്ഥാനത്തെ ബ്ലേഡ് മാഫിയയും പൊലീസും തമ്മിലുള്ള അടുത്ത ബന്ധത്തെ വ്യക്തമാക്കി ലഘുലേഖ പുറത്ത് ഇറക്കിയാണ് മാവോയിസ്റ്റ് സംഘം രംഗത്ത് എത്തിയിരിക്കുന്നത്. ജനകീയ വിമോചന ഗറില്ലാ സേന കബനീ ദളത്തിന്റെ വാര്‍ത്താ ബുള്ളറ്റിനായ കാട്ടുതീയിലാണ് തങ്ങളുടെ അടുത്ത ലക്ഷ്യം ബ്ലേഡ് മാഫിയ ആയിരിക്കുമെന്ന് വ്യക്തമാക്കിയത്.
സംസ്ഥാനത്തെ ബ്ലേഡ് മാഫിയയെ നേരിടാനുള്ള ബ്ലേഡ് മാഫിയ തട്ടിപ്പാണെന്നും. പൊലീസും ബ്ലേഡ് മാഫിയും ഒരു തോണിയില്‍ സഞ്ചരിക്കുന്നവരുമാണെന്ന് ലഘുലേഖ പറയുന്നു. അതിന് തെളിവായി വെള്ളമുണ്ട സ്‌റ്റേഷനിലെ ഒരു പോലീസുകാരനും ഒരു ബ്ലേഡ് പലിശക്കാരനും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങളാണ് കാട്ടുതീയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ഉടന്‍ തന്നെ വീട്ടില്‍ റെയ്ഡ് ഉണ്ടാകുമെന്നും. അതിനാല്‍ വീട്ടില്‍ സൂഷിച്ചിരിക്കുന്ന രേഖകള്‍ മാറ്റണമെന്ന് പറയുന്ന വിവരങ്ങളുടെ വിശദാംശങ്ങള്‍ ലഘുലേഖയിലുണ്ട്. ഓപ്പറേഷന്‍ കുബേരയുടെ തുടക്കത്തിലെ ചൂടിന് ശേഷം പ്രശ്നങ്ങള്‍ പിന്നീട് തീര്‍പ്പാക്കാമെന്നും പോലീസുകാരന്‍ പറഞ്ഞതായി ലഘുലേഖയിലുണ്ട്.
കൃഷിക്കാരെയും സാധരണക്കാരെയും ജീവിക്കാന്‍ അനുവധിക്കാത്ത തരത്തിലാണ് ബ്ലേഡ് മാഫിയയുടെ പ്രവര്‍ത്തനം. പതിനായിരം രൂപ വായ്പ് എടുക്കുന്ന കൃഷിക്കാരന്‍ ഒരു ലക്ഷം രൂപ തിരിച്ചടച്ചാലും തീരാത്ത കടത്തിലേക്ക് ബ്ലേഡ് മാഫിയ അവരെ തള്ളിവിടുകയാണെന്നും കാട്ടു തീയില്‍ പറയുന്നു.
കബനീദളത്തിലെ സാങ്കേതിക വിഭാഗം പോലീസിന്റെ ഫോണ്‍ ചോര്‍ത്തുന്നതായിട്ടാണ് മനസ്സിലാകുന്നത്. പോലീസിന്റെ നീക്കങ്ങള്‍ കൃത്യമായി മാവോവാദികള്‍ മനസ്സിലാക്കുന്നതുമാണ് പോലീസിന് വിനയായിരിക്കുന്നത്.