മനോജ് വധം: സിപിഎം കമാന്‍ഡോകള്‍ നിരീക്ഷണത്തില്‍

ഞായര്‍, 7 സെപ്‌റ്റംബര്‍ 2014 (14:51 IST)
കതിരൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കെ മനോജിന്റെ കൊലപാതകത്തില്‍ സിപിഎം കമാന്‍ഡോ ഗ്രൂപ്പ് നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ സ്ഥിരം ക്രിമിനലുകളായ 60 പേരുടെ വിശദാംശങ്ങളും ഫോണ്‍ കോളുകളും ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണ്.

ഇതില്‍ നിന്ന് കൊലയാളികളുടേതെന്നു കരുതുന്ന രണ്ടു നമ്പറുകള്‍ കണ്ടെത്തി.  പ്രദേശത്തെ 20 അംഗ ക്രിമിനല്‍ സംഘം ഒളിവില്‍ പോയിരിക്കുകയാണ്. കതിരൂര്‍ ഉക്കാസ്മെട്ട ടവറിനു കീഴില്‍ സംശയകരമായ നിരവധിക്കോളുകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി.

ഡിജിപിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേസ് സിബിഐക്കു വിടാന്‍ സര്‍ക്കാര്‍  തീരുമാനിച്ചിരുന്നു. കേസില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ (യുഎപിഎ) പ്രകാരമുള്ള വകുപ്പുകള്‍ കൂടി ചുമത്തിയതിനാല്‍ നിയമത്തിലെ വ്യവസ്ഥ പ്രകാരം ഇക്കാര്യം ദേശീയ അന്വേഷണ ഏജന്‍സിയെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക