മനോജ് വധം: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പങ്കെന്ന് ക്രൈംബ്രാഞ്ച്
ചൊവ്വ, 9 സെപ്‌റ്റംബര്‍ 2014 (14:24 IST)
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പകുണ്ടെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. കൊലയാളി സംഘത്തെ ഏകോപിപ്പിച്ചത് ഇയാളാണെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച റിപ്പോര്‍ട്ട്.
മനോജിനെ വധിച്ചതില്‍ സിപിഎം പ്രാദേശിക നേതാവിന് പങ്കുള്ളതായി പ്രാഥമിക അന്വേഷണത്തില്‍ ക്രൈംബ്രാഞ്ചിന് ബോധ്യപ്പെട്ടു. കതിരൂര്‍ ലോക്കല്‍ കമ്മിറ്റിക്കു കീഴിലുള്ള ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ അറിവോടെയാണ് കൊല നടന്നതെന്നാണ് ഇതുവരെയുള്ള സൂചന.
എന്നാല്‍ ഇയാളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഇയാളുടെ ഫോണ്‍ കേന്ദ്രികരിച്ചാണ് അന്വേഷണം നടക്കുന്നത്. സംഭവശേഷം ഇയാളുടെ ഫോണ്‍ ഓഫാണ്. അതിനാല്‍ ഫോണിലേക്ക് വന്ന കോളുകള്‍ പൊലീസ് പരിശേധിച്ച് വരുകയാണ്. ഇയാള്‍ സിപിഎം കമാന്‍ഡോ സംഘാംഗങ്ങളുമായി ബന്ധപ്പെട്ടതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മനോജ് കൊല്ലപ്പെട്ട സ്ഥലത്തെ മൊബൈല്‍ ടവറിന്റെ പരിധികളില്‍ വരുന്ന കോളുകളാണ് ക്രൈംബ്രാഞ്ച് പ്രധാനമായും പരിശോധിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.