കേരളത്തിലെ പ്രസിദ്ധ നാഗരാജാ ക്ഷേത്രങ്ങളില് ഒന്നായ മണ്ണാറശാലയിലെ ആയില്യ മഹോത്സവം വെള്ളിയാഴ്ച നടക്കും. മണ്ണാറശാല കാവില് നാഗദൈവങ്ങളെ ദര്ശിച്ച് വലിയമ്മയുടെ അനുഗ്രഹം നേടാന് ജനസഹസ്രങ്ങള് എത്തിക്കൊണ്ടിരിക്കുകയാണ്.
ക്ഷേത്ര പൂജാരിണി മാതൃസ്ഥാനീയയായ വലിയമ്മ നാഗദൈവങ്ങളെ എഴുന്നള്ളിച്ച് നൂറുംപാലും പൂജകഴിക്കാന് ശ്രീകോവിലില് നിന്ന്ഇല്ലത്തെ നിലവറയിലേക്ക് യാത്രയാവുന്ന മുഹൂര്ത്തത്തിനു വേണ്ടിയാണു ഭക്തര് ഇവിടെ നോമ്പുനോറ്റിരിക്കുന്നത്.
എഴുന്നള്ളത്തിനു മുമ്പ് തീര്ത്ഥക്കുളത്തില് കുളിച്ച് ഈറന് കസവു വേഷ്ടിയുമുടുത്ത് ഓലക്കുട ചൂടി കല്പ്പടവുകളിലൂടെ ശ്രീകോവിലിലേക്ക് പോകുന്ന കാഴ്ചയും ഭക്തരെ ആനന്ദത്തില് ആറാടിക്കുന്നു. ശ്രീകോവിലില് പ്രവേശിക്കുന്ന വലിയമ്മ അവിടെ പൂജകള്ക്ക് ശേഷം നാഗരാജാവിന്റെ തങ്ക തിരുമുഖവും നാഗഫണവുമായി എഴുന്നള്ളുന്നു. വലിയമ്മയ്ക്ക് പിന്നാലെ ചെറിയമ്മസ്ആവിത്ര അന്തര്ജ്ജനം സര്പ്പയക്ഷിയുടെയും പരമേശ്വരന് നമ്പൂതിരി നാഗ ചാമുന്ഡിയുടെയും വാസുദേവന് നമ്പൂതിരി നാഗയക്ഷിയുടെയും വിഗ്രഹങ്ങള് വഹിക്കും.
ക്ഷേത്രത്തിന്റെ കിഴക്കേ നടയില് പുള്ളുവരും സംഘവും വീണയും കുടവുമായി പാടി എഴുന്നള്ളത്തിനെ വരവേല്ക്കും. പഞ്ചവാദ്യവും നാദസ്വരവും ഇടയ്ക്കയും അകമ്പടിസ്ഏവിക്കുന്ന എഴുന്നള്ളത്തിനു ആലവട്ടവും വെഞ്ചാമരവും ചാരുത പകരും. പുരുഷന്മാര് ശരണം വിളിക്കുമ്പോള് സ്ത്രീകള് വായ്ക്കുരവയിടും.
ഇല്ലത്തെ നിലവറയുടെ തെക്കേ വാതിലിലൂടെ അമ്മയും പരിവാരങ്നഗ്ലും അകത്തുപ്രവേശിച്ച് തളത്തിലെ പത്മക്കളത്തിനു സമീപം പീഠത്തിന്മേല് വിഗ്രഹങ്ങള് പ്രതിഷ്ഠിക്കും. തുടര്ന്നു സര്പ്പ ദൈവങ്ങള്ക്ക് നൂറും പാലും പൂജകള് നടത്തും. ഈ സമയം സര്പ്പം പാട്ടു തറയില് വാദ്യമേളങ്ങള് മുഴങ്ങും. രാവേറെ ചെല്ലുന്ന പൂജകളുടെ സമാപനം കുറിച്ചുകൊണ്ട് ഇല്ലത്തെ കാരണവര് തട്ടിന്മേല് ആകാശ സര്പ്പങ്ങള്ക്കും പാതാള സര്പ്പങ്ങള്ക്കും നൂറും പാലും കഴുക്കുന്നതോടെ ആയില്യം ഉത്സവത്തിനു പരിസമാപ്തിയാകും.