മാണി രാജിവെക്കണമെന്ന് എം എം ജേക്കബ്

ഞായര്‍, 25 ജനുവരി 2015 (15:53 IST)
ബാര്‍കോഴ വിവാദത്തില്‍ ആരോപണവിധേയനാ‍യ ധനമന്ത്രി കെ എം മാണി രാജിവെക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ജേക്കബ്.  രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാണിയെ മാറ്റി നിറുത്തണമെന്നും മാണി പ്രശ്നത്തില്‍ സുധീരന്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ നിയമവകുപ്പ് മാണിയില്‍ നിന്ന് മാറ്റണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതിനിടെ കെ എം മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ധനമന്ത്രി കെഎം മാണി കോട്ടയത്തേക്കുള്ള യാത്ര റദ്ദാക്കി.ധനമന്ത്രി കെഎം മാണി കോട്ടയത്തേക്കുള്ള യാത്ര റദ്ദാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് തീരുമാനമെന്നാണ് ധനമന്ത്രിയുടെ ഒഫീസ് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയിരിക്കുന്നത്.കെ എം മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ ഡി എഫ് ഇന്നലെ പാലായില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് മാണി യാത്ര റദ്ദാക്കിയതെന്നാണ് കരുതപ്പെടുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക