മാണിക്കെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന് ബിജു രമേശ്
വ്യാഴം, 11 ഡിസംബര്‍ 2014 (11:21 IST)
ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെ എം മാണിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തതിനു പിന്നലെ മാണി കോഴ വാങ്ങിയതിനു കൂടുതല്‍ തെളിവുകളുണ്ടെന്ന് ആരോപണമുന്നയിച്ച ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. കേസിനെ കുറിച്ചുള്ള കൂടുതല്‍ രേഖകളും തെളിവുകളും വിജിലന്‍സിന് കൈമാറുമെന്നും ബിജു രമേശ് വാര്‍ത്താലേഖകരോട് പറഞ്ഞു.
മാണി കോഴ വാങ്ങിയെന്നതിന്‍െറ തെളിവാണ് വിജിലന്‍സ് കേസ്. തന്റെ ആരോപണങ്ങള്‍ നിരാകരിക്കാന്‍ സാധിക്കാത്തതു കൊണ്ടാണ് വിലിജന്‍സ് നടപടി സ്വീകരിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ തെളിവുകളുള്ളതിനാല്‍ മാണിക്കെതിരെ കേസെടുത്തു. കോടതി ഇടപെടല്‍ ഉണ്ടായാല്‍ വിജിലന്‍സിന് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടി വന്നേനെയെന്നും ബിജു രമേശ് ചൂണ്ടിക്കാട്ടി.
മാണിക്കെതിരെ മൊഴി നല്‍കിയവര്‍ക്കെതിരെ ഭീഷണി ഉണ്ടായിരുന്നു. താന്‍ സത്യത്തിനു വേണ്ടിയാണ് നിലകൊള്ളുന്നത് എന്നും ബിജു കൂട്ടിച്ചേര്‍ത്തു. അതേസമയം കൂടുതല്‍ സമയം അനുവദിച്ചാല്‍ വിജിലന്‍സിന് തെളിവ് നല്‍കാന്‍ തയാറാണെന്ന് പറഞ്ഞ് അസോസിയേഷന്‍ നേതാവ് രാജ്കുമാര്‍ ഉണ്ണി രംഗത്തെത്തി. മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാരാണ് മാറ്റം വരുത്തേണ്ടത്. വിഷയത്തില്‍ മേല്‍കോടതികളെ സമീപിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.