നാളെ കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനായി പ്രതിപക്ഷ എംഎല്‍എമാരും ഇന്ന് നിയമസഭയില്‍ തന്നെ തങ്ങും. മാണിയും സഭയില്‍ തങ്ങുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ തീരുമാനം. നേ വ്യാഴാഴ്ച നിയമസഭയില്‍ എത്തിയ മാണി നിയമസഭ വളപ്പില്‍ തന്നെ തങ്ങുമെന്ന് തീരുമാനിച്ചിരുന്നു. സംഘര്‍ഷം ഒഴിവാക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇക്കാര്യം ആലോചിക്കുന്നത്. മാണിയുടെ സ്റ്റാഫും നിയമസഭയിലാണ് തങ്ങുക.
നേരത്തെ പതിവു തെറ്റിച്ച് മാണി ബജറ്റ് തലേന്നു രാവിലെ പള്ളിയില്‍ പോയിരുന്നു സാധാരണ ബജറ്റ് അവതരിപ്പിക്കുന്ന ദിവസം രാവിലെയാണ് മാണി പള്ളിയില്‍ പോകാറുള്ളത്. ഇത് നിയമസഭയില്‍ തന്നെ തങ്ങുന്നതിനുള്ള മുന്നോടിയാണെന്നാണ് സൂചന. ബാര്‍ക്കോഴ വിവാദത്തില്‍ ആരോപണ വിധേയനായ മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചുതന്നെയാണ് പ്രതിപക്ഷം.