ഇതിനിടെ ഇയാള്‍ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. മകന്റെ കൂട്ടുകാരനെ സംശയിക്കേണ്ട സാഹചര്യം ആ അമ്മയ്ക്കുണ്ടായിരുന്നില്ല. സതീഷ് ആവശ്യപ്പെട്ടത് പ്രകാരം വെള്ളവുമായി വന്ന സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു ഇയാൾ. സ്ത്രീ ബഹളം വച്ചതോടെ സതീഷ് ഓടി രക്ഷപെടുകയായിരുന്നു. വിധവയും 38കാരിയുമാണ് പീഡനത്തിന് ഇരയായ സ്ത്രീ. എടത്വയില്‍ പാടശേഖരത്തിന് സമീപമുള്ള മോട്ടോര്‍ പുരയിലായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. എടത്വയിലെ വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണ് അറസ്റ്റിലായ സതീഷ്.