മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടറെയാണു ഇയാള്‍ ഭീഷണിപ്പെടുത്തി പണം തട്ടിയത്. ഡോക്ടര്‍ ഒരു വിവാഹ പരസ്യം നല്‍കിയിരുന്നു. ഇതിലെ നമ്പരില്‍ വിളിച്ച് താന്‍ ഡോക്ടറുടെ പ്രതിശ്രുത വരനായ ഡോക്ടറാണെന്നും ഒരു രോഗിയുടെ കിഡ്നി മാറ്റിവയ്ക്കുന്നതിനായി 5000 രൂപ അക്കൌണ്ടില്‍ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം പ്രതിശ്രുത വരനെ നേരില്‍ കണ്ടപ്പോഴാണ് കബളിപ്പിക്കല്‍ മനസ്സിലായത്.