മോഷണക്കേസുകളിലെ പിടികിട്ടാപ്പുള്ളി 29 വര്‍ഷത്തിനു ശേഷം പിടിയില്‍

വ്യാഴം, 18 ഓഗസ്റ്റ് 2016 (12:29 IST)
നിരവധി മോഷണക്കേസുകളില്‍ പിടികിട്ടാപ്പുള്ളിയായി ഒളിച്ചു നടന്ന 62 കാരന്‍ 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് വലയിലായി. കൊല്ലം കായിക്കര എച്ച്.എന്‍.സി പരിസരത്തെ ലോറന്‍സ് എന്നയാളാണു തുമ്പ പൊലീസ് വലയിലായത്.
 
വി.എസ്.എസ്.സി വക ആശുപത്രിയിലെ വിലപിടിപ്പുള്ള മെഷീനറികള്‍, മറ്റ് വസ്തുക്കള്‍ എന്നിവ മോഷ്ടിച്ച കേസിലായിരുന്നു ഇയാള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒളിവില്‍ പോയത്. തമിഴ്നാട്ടിലെ തെങ്കാശി, രാജപാളയം എന്നിവിടങ്ങളിലായിരുന്നു ഇയാള്‍ ഒളിച്ചു താമസിച്ചിരുന്നത്. കൊല്ലം പള്ളിത്തോട്ടത്തെ ബന്ധുവീട്ടില്‍ എത്തി എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് ഇയാളെ പിടികൂടിയത്.  
 
പ്രതി കൊല്ലത്തെ പള്ളിത്തോട്ടത്തുള്ള ബന്ധുവീട്ടില്‍ എത്തിയതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. കഴക്കൂട്ടം സൈബര്‍ സിറ്റി കമ്മീഷണര്‍ പ്രമോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.  
 

വെബ്ദുനിയ വായിക്കുക