ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറം: മമ്മൂട്ടി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (16:50 IST)
mammootty
വയനാട് ദുരന്തത്തില്‍ കുടുംബത്തെ നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുതവരന്‍ ജെന്‍സനും വിടപറഞ്ഞത് എല്ലാവര്‍ക്കും ഹൃദയവേദനയുണ്ടാക്കിയിട്ടുണ്ട്. ശ്രുതിയുടെ അച്ഛനും അമ്മയും സഹോദരിയും ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടിരുന്നു. ഈ സമയത്തും ശ്രുതിക്ക് താങ്ങായി നിന്നത് ജെന്‍സനായിരുന്നു. ചൊവ്വാഴ്ച ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ ജെന്‍സന് സാരമായി പരിക്കേറ്റിരുന്നു. വാഹനത്തില്‍ ശ്രുതിയുടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. ഇപ്പോള്‍ ജെയ്‌സന്റെ വേര്‍പാടില്‍ വേദന പങ്കുവച്ചിരിക്കുകയാണ് നടന്‍ മമ്മൂട്ടി. ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണെന്ന് മമ്മൂട്ടി പറഞ്ഞു. 
 
മമ്മൂട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:-
ജെന്‍സന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു..
ശ്രുതിയുടെ വേദന...ചിന്തിക്കാവുന്നതിനും അപ്പുറമാണ്....സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെന്‍സന്റെ പ്രിയപ്പെട്ടവര്‍ക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍