അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടി ചുമതലയേറ്റു
തിങ്കള്‍, 29 ജൂണ്‍ 2015 (08:59 IST)
സിനിമാതാരസംഘടന 'അമ്മ'യുടെ പുതിയ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടി ചുമതലയേറ്റു. ജനറല്‍ സെക്രട്ടറിയായിരുന്ന മോഹന്‍ലാല്‍ വൈസ് പ്രസിഡന്റായും ചുമതലയേറ്റു. ഇന്നസെന്റ് പ്രസിഡന്റായി തുടരും.
സിനിമയില്‍ അവസരം കുറവുള്ള അംഗങ്ങളെ സഹായിക്കാന്‍ 'അമ്മ' ടെലിവിഷന്‍ സീരിയല്‍ നിര്‍മ്മിക്കാനും, അവശത അനുഭവിക്കുന്ന താരങ്ങളേയും സാങ്കേതികവിദഗ്ധരേയും സഹായിക്കാന്‍ മാക്ടയുമായി ചേര്‍ന്ന് സ്‌റ്റേജ് ഷോകള്‍ നടത്താനും ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യാനും അമ്മ തീരുമാനിച്ചു.
ചുമതലേയേറ്റ മറ്റു ഭാരവാഹികള്‍ ഇവരാണ്. സെക്രട്ടറി ഇടവേള ബാബു. ട്രഷറര്‍ ദിലീപ്. എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായി ആസിഫ് അലി, കുക്കു പരമേശ്വരന്‍, ദേവന്‍, കലാഭവന്‍ ഷാജോണ്‍, മണിയന്‍പിള്ള രാജു, മുകേഷ്, നെടുമുടി വേണു, നിവിന്‍ പോളി, പൃത്ഥ്വിരാജ്, രമ്യ നമ്പീശന്‍, സിദ്ദിഖ് എന്നിവരെയും യോഗം തെരഞ്ഞെടുത്തു.