പ്രാർഥനകൾക്ക് ഒരായിരം നന്ദി; കാൻസറിൽ നിന്ന് മോചിതനായെന്ന് ഇന്നസെന്റ്
ശനി, 19 ഡിസംബര്‍ 2015 (12:34 IST)
കാൻസറിൽ നിന്ന് മോചിതനായെന്ന് നടനും എംപിയുമായ ഇന്നസെന്റ്. രണ്ടാമതും കാൻസർ വന്നപ്പോൾ പേടിച്ചിരുന്നു. ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുമോയെന്ന് സംശയിച്ചിരുന്നു. എന്നാൽ അതൊരു തെറ്റായ വിചാരമാണെന്ന് തിരിച്ചറിഞ്ഞു. എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാൻസറിൽ നിന്ന് മോചിതനായി ല്ലാവരുടെയും മുന്നിലെത്താൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. അവസാനം നടത്തിയ സ്കാനിലും തന്റെ ശരീരത്തിൽ ഒരംശം പോലും കാൻസറില്ലെന്ന് തിരിച്ചറിഞ്ഞു. ഇനി തന്റെ കര്‍ത്തവ്യങ്ങളിലേക്ക് നടക്കേണ്ടതുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു.
സംസ്ഥാനത്തെ ആശുപത്രികളെക്കുറിച്ച് ചില പരാതികളുണ്ട്. അത് സര്‍ക്കാരിനെ അറിയിക്കാന്‍ ശ്രമിക്കും. പല സ്‌കാന്‍ സെന്ററുകള്‍ക്കും ലാബുകള്‍ക്കും ഡോക്‍ടര്‍മാര്‍ക്ക് ബന്ധമുണ്ട്. അതിനാല്‍ അവര്‍ അങ്ങോട്ടാണ് രോഗികളെ നിര്‍ബന്ധിച്ച് പറഞ്ഞു വിടുന്നത്. ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരും. വിഷയത്തില്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുക്കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു.