നടന്‍ കൊല്ലം ജികെ പിള്ള അന്തരിച്ചു; സംസ്‌കാരം ഇന്ന്
ഞായര്‍, 31 ജനുവരി 2016 (10:54 IST)
സിനിമ- സീരിയല്‍ നടന്‍ ചവറ ശങ്കരമംഗലം മേക്കാട് മിന്നാംതോട്ടില്‍ ക്ഷേത്രത്തിനുസമീപം നികുഞ്ജത്തില്‍ ജി കൃഷ്ണപിള്ള എന്ന കൊല്ലം ജികെ പിള്ള (80) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഓയൂരിലെ മകള്‍ ഉഷാകുമാരിയുടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. മൃതദേഹം സ്വവസതിയായ ചവറ മേക്കാട് നികുഞ്‌ജത്തില്‍ എത്തിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് ഏഴുമണിക്ക് കൊല്ലം മുളങ്കാടം ശ്‌മശാനത്തില്‍ നടത്തും
മൂന്നുവര്‍ഷം മുമ്പ് സ്റേജില്‍ വച്ച് കാഴ്ച നഷ്ടപ്പെട്ടതോടെ അരങ്ങില്‍ നിന്ന് പിന്മാറുകയായിരുന്നു. ഭാര്യ: മാധവിക്കുട്ടിയമ്മ. മക്കള്‍: ജയശ്രീ, ഉഷാകുമാരി, വിജയശ്രീ, ബിന്ദുശ്രീ. മരുമക്കള്‍: ബാലചന്ദ്രബാബു, രാധാകൃഷ്ണന്‍, വിജയന്‍, ജയപ്രകാശ്.
1934 ഓഗസ്‌റ്റ് 29 നായിരുന്നു ജി.കെ പിള്ളയുടെ ജനനം. 1950 ല്‍ അരിവാള്‍ എന്ന ഏകാംഗ നാടകത്തിലൂടെയാണ് അദ്ദേഹം കലാരംഗത്തേക്ക് എത്തുന്നത്. 1973 ല്‍ പുറത്തിറങ്ങിയ മാസപ്പടി മാത്തുപ്പിള്ളയാണ് ആദ്യ സിനിമ. എഴുപതുകളിലും എണ്‍പതുകളിലും കോമഡി , സ്വഭാവ വേഷങ്ങളിലൂടെ അദേഹം ശ്രദ്ധേയനായി. മുക്കുവനെ സ്‌നേഹിച്ച ഭൂതം, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, സ്വന്തമെവിടെ ബന്ധമെവിടെ , പുഷ്‌പശരം എന്നിവയാണ് പ്രമുഖ സിനിമകള്‍. മിക്കവയിലും ഹാസ്യവേഷങ്ങളായിരുന്നു കൈകാര്യം ചെയ്തത്.