താനൂരില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി അബ്ദുറഹ്‍മാന്‍ രണ്ടത്താണിയാണെങ്കില്‍ ഇടതു സ്വതന്ത്രന്‍ വി അബ്ദുറഹ്‍മാന്‍ ആണെന്നു മാത്രം. അബ്ദുറഹ്‍മാന്‍ രണ്ടത്താണിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ട് ആഴ്ചകള്‍ മൂന്നു കഴിഞ്ഞു. ഒരു റൌണ്ട് മണ്ഡല പര്യടനം തീര്‍ന്നു. അതേ സമയം എല്‍.ഡി.എഫിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്കുള്ള പ്രഖ്യാപനം വന്നില്ലെങ്കിലും വി.അബ്ദുറഹ്‍മാന്‍ തന്നെയാണു തങ്ങളുടെ സ്ഥാനാര്‍ത്ഥി എന്ന് ഇടതു പ്രവര്‍ത്തകര്‍ തീരുമാനിച്ച മട്ടിലാണ് പ്രചാരണം പൊടിപൊടിക്കുന്നത്.
അതേ സമയം എല്‍.ഡി.എഫ് സ്വതന്ത്രന്‍ വി.അബ്ദുറഹ്‍മാന്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാവും എന്ന് കാലേ കൂട്ടി തീരുമാനിച്ചിരുന്നു. ഗള്‍ഫിലേതുള്‍പ്പെടെയുള്ള വ്യാപാര ബന്ധങ്ങള്‍ ഉള്ള വി.അബ്ദുറഹ്‍മാന്‍ മണ്ഡലത്തില്‍ എമ്പാടും നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളും തീരമിത്രം പദ്ധതിയും കുടിവെള്ള നിര്‍മ്മാര്‍ജ്ജനവും നടത്തി വോട്ടര്‍മാരെ കൈയിലെടുത്തതായാണു അവകാശം ഉന്നയിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സാക്ഷാല്‍ ഇ.ടി.മുഹമ്മദ് ബഷീറിനെതിരെ പൊന്നാനിയില്‍ മത്സരിച്ചയാളാണു മുന്‍ കെ.പി.സി.സി അംഗം കൂടിയായ വി.അബ്ദുറഹ്‍മാന്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി ലോക്സഭാ സീറ്റില്‍ പെടുന്ന താനൂര്‍ നിയോജക മണ്ഡലത്തില്‍ തനിക്ക് 9,431 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നതും അനുകൂലഘടകമായി വി.അബ്ദുറഹ്‍മാന്‍ കരുതുന്നു.