ഹാന്‍ഡ്ബോള്‍ താരങ്ങളായ അമല്‍കൃഷ്ണ (15), സുധീഷ് (16), അതുല്‍(16) എന്നിവരും സേവ്യര്‍ എന്നയാളുമാണ് മരിച്ചത്. ഫോര്‍ട്ട് കൊച്ചി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. മരിച്ച സേവ്യര്‍ എടപ്പാള്‍ പഞ്ചായത്തിലെ ക്ലാര്‍ക്കാണ്. പരിക്കേറ്റ ഏഴുപേരെ തൃശൂരിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ ഗെയിംസിലെ ഹാന്‍ഡ്ബോള്‍ മത്സരത്തിനു ശേഷം പൊന്നാനിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് വരികയായിരുന്നു ഇവര്‍. ചമ്രവട്ടത്ത് ബസ് ഇറങ്ങിയശേഷമാണ് ഇവര്‍ വാനില്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ ആയിരുന്നു അപകടം. മൃതദേഹങ്ങള്‍ എടപ്പാള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.