മധുവിന്റെ സഹോദരി ഇനി പൊലീസ്; പൊട്ടിക്കരഞ്ഞ് ചന്ദ്രിക

ചൊവ്വ, 3 ജൂലൈ 2018 (10:11 IST)
അട്ടപ്പാടിയിൽ ആൾക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ സഹോദരി ചന്ദ്രികയ്ക്ക് പൊലീസ് നിയമനം. മുഖ്യമന്ത്രിയിൽ നിന്നും പൊലീസ് നിയമന ഉത്തരവ് ഏറ്റുവാങ്ങുമ്പോൾ ചന്ദ്രിക കരയുകയായിരുന്നു.  
 
അഭിമാനത്തോടെ ഉത്തരവും കയ്യിൽ പിടിച്ചു പുറത്തേക്കിറിങ്ങിയ ചന്ദ്രിക മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞു. മോഷണകുറ്റം ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാ‌ടിയിലെ ആദിവാസി യുവാവ് മധുവിന്റെ സഹോദരിയാണു ചന്ദ്രിക. 
 
‘കുഞ്ഞായിരിക്കുമ്പോൾ മുതൽ പൊലീസാകണമെന്നു ഞാൻ ആഗ്രഹം പറയും. അതു കേൾക്കുമ്പോൾ ചേട്ടനും വലിയ സന്തോഷമായിരുന്നുവെന്ന് ചന്ദ്രിക മാധ്യമങ്ങളോട് പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും കേസുമായി മുന്നോട്ടു പോകുമെന്ന് ചന്ദ്രിക പറയുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍