പാളയത്തെ എംഎൽഎ ഹോസ്റ്റലിൽ നാലുമണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എംഎൽഎ ഹോസ്റ്റലിൽനിന്നു സ്വന്തം വാഹനത്തിൽ പേരൂർക്കട പോലീസ് ക്ലബിൽ എത്തിയ എംഎൽഎയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് പാറശാല എസ്ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിൻസന്റിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് അദ്ദേഹത്തെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റി.
പാറശാല എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചോദ്യം ചെയ്യല്‍ നടത്തിയത്. എംഎല്‍എയ്‌ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വിന്‍സന്റ് മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് അറസ്‌റ്റ്.
നെയ്യാറ്റിൻകര സ്വദേശിയുമായ സ്ത്രീയാണ് വിന്‍സെന്റിനെതിരേയുള്ള പരാതിക്കാരി. എംഎൽഎ തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്നും കഴിഞ്ഞ ദിവസം രാവിലെ ഫോണിൽ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരാതിയിൽ പറയുന്നു. മനോവിഷമത്തിലായ സ്ത്രീ രക്തസമ്മർദ്ദത്തിനുള്ള ഗുളിക അമിതമായി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
വിൻസന്റിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. കേസിൽ ആദ്യം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ പൊലീസ് വീട്ടമ്മയുടെ മൊഴി എടുത്തിരുന്നു.