തോരാത്ത ആശങ്ക: ബംഗാൾ ഉൾക്കടലിൽ ഒന്നിനുപിന്നാലെ ഒന്നായി ന്യൂനമർദ്ദം, കനത്ത മഴ തുടരും

ഞായര്‍, 9 ഓഗസ്റ്റ് 2020 (10:37 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയും വെള്ളപ്പൊക്കവും പ്രതിസന്ധി തീർക്കുമ്പോൾ ആശങ്ക വർധിപ്പിച്ച് വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു, ബംഗാൾ ഉൾക്കടലിൽ ആന്ധ്ര-ഒഡീഷ തീരങ്ങൾക്ക് സമീപമാണ് ന്യൂനമർദ്ദം രൂപപ്പെട്ടിരിയ്ക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴ ലഭിയ്ക്കും എന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
 
സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളിലും ജലനിരപ്പ് അതിവേഗം ഉയരുകയാണ്. ഇനിയും ശക്തമായ മഴ തുടർന്നാൽ ഡാമുകൾ തുറക്കേണ്ട സ്ഥിതി ഉണ്ടാവും. ഇത് വെള്ളപ്പൊക്കം കൂടുതൽ രൂക്ഷമാക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇതിനോടകം തന്നെ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. ലയങ്ങൾക്ക് മുകളിൽ മണ്ണിടിഞ്ഞു വീണ് അപകടമുണ്ടായ രാജമലയിൽ തിരച്ചിൽ തുടരുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍