എറണാകുളം ജില്ലാ ലോട്ടറി ഓഫീസിൽ വിജിലൻസ് റെയിഡ്

ബുധന്‍, 28 ഒക്‌ടോബര്‍ 2015 (19:22 IST)
എറണാകുളം ജില്ലാ ലോട്ടറി ഓഫീസിൽ വിജിലൻസ് റെയിഡ് നടത്തി. റെയിഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് നല്‍കാതെ ലോട്ടറി ഇതര സംസ്ഥാനങ്ങളിലേക്ക് കടത്തുന്നു എന്ന ആരോപണത്തേ തുടര്‍ന്നാണ് വിജിലന്‍സ് റെയിഡ് നടത്തിയത്.

മറ്റ് സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന വൻകിട ലോട്ടറി ഏജന്റുമാർക്ക് ലോട്ടറി മറിച്ചുവിൽക്കുകയാണെന്നാണ് ആരോപണം. ആലുവ സ്വദേശിയും ലോട്ടറി ഏജന്റുമായ ബെർലിൻ എന്നയാളാണ് പരാതിക്കാരൻ.

നിലവിൽ 91000 ടിക്കറ്റുകൾ ഇത്തരത്തിൽ അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റിയയച്ചതായും വൻ അഴിമതി നടക്കുന്നതായും ഏജന്റുമാർ കുറ്റപ്പെടുത്തി.

വെബ്ദുനിയ വായിക്കുക